Thursday, October 12, 2023

LOCAL HISTORY WRITING SASTHRAMELA 2023

 

പ്രാദേശിക ചരിത്ര രചന (3 മണിക്കുർ)


• ഇത് തത്സമയ മത്സരമാണ്.


• സംസ്ഥാന സാമൂഹ്യശാസ്ത്ര ക്ലബ്ബ് അസോസിയേഷൻ ഓരോ വർഷവും നിശ്ചയിച്ചു നൽകുന്ന വിഷയങ്ങൾ അടിസ്ഥാനമാക്കിയായിരിക്കണം പ്രാദേശിക ചരിത്രം തയ്യാറാക്കേണ്ടത്. 

• കേരള സംസ്ഥാനത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളുടെ പ്രാദേശിക ചരിത്രമാണ് മാണ് കുട്ടികൾ തയ്യാറാക്കേണ്ടത്.


DGE ഇറക്കിയ പുതിയ സർക്കുലർ പ്രകാരം സ്ക്കൂൾ തലം,സബ്ബ് ജില്ലാതലം, ജില്ലാതല മത്സരങ്ങൾക്ക് തന്നിട്ടുള്ള നാല് വിഷയങ്ങളിൽ


 (i കാർഷികചരിത്രം, 

ii വിദ്യാഭ്യസചരിത്രം,

iii സാമ്പത്തികചരിത്രം 

iv രാഷ്ട്രീയ ചരിത്രം) 


നിന്നും നറുക്കിട്ടെടുക്കുന്ന വിഷയത്തിലൂന്നിയായിരിക്കണം പ്രാദേശിക ചരിത്ര രചന നടത്തേണ്ടത്.


• ഇതൊരു സൂക്ഷ്മ ചരിത്ര രചനാ രീതിയായതുകൊണ്ട് തന്നിരിക്കുന്ന വിഷ യവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ പരമാവധി കൃത്യതയോടെ അവ തരിപ്പിക്കണം. 



പ്രാദേശിക ചരിത്ര രചന തയ്യാറാക്കുമ്പോൾ താഴെ ചേർക്കുന്ന വിവരങ്ങൾ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതാണ്.

• സ്ഥലനാമ ചരിത്രം (തിരഞ്ഞെടുത്ത പ്രദേശത്തിന്റേത്) 


• ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ 


• ജനങ്ങളും ജീവിതവും


 • വികസന ചരിത്രം (നിർദ്ദേശിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ വിശദമായി അവതരിപ്പിക്കണം.)


 • ചാലക ശക്തികൾ (മാറ്റങ്ങൾക്കിടയാക്കിയ വ്യക്തികൾ, പ്രസ്ഥാന ങ്ങൾ, സംഘടനകൾ, ചുമതലകൾ) 


• പരദേശ ബന്ധം (പ്രദേശത്തിന് അന്യ നാടുകളും വിദൂര പ്രദേശ ങ്ങളുമായുള്ള ബന്ധം)


 • ചരിത്ര ശേഷിപ്പുകൾ (തന്നിരിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട്)

• സംഭാവനകൾ (ആധുനിക സമൂഹത്തിന് ഈ വിഷയവുമായി ബന്ധപ്പെട്ട്
സംഭാവനകൾ നൽകിയ വ്യക്തികൾ, പ്രസ്ഥാനങ്ങൾ, സംഘടനകൾ എന്നിവയുടെ പ്രവർത്തനങ്ങൾ)


 • പ്രാദേശിക ചരിത്രരചനയ്ക്ക് വരുന്നവർ മത്സരസമയത്ത് യതൊരു വിധ കുറിപ്പുകളും ഫോട്ടോകളും കൊണ്ടുവരേണ്ടതില്ല. സംഘാടകർ നൽകുന്ന പേപ്പറിലാണ് രചന നടത്തേണ്ടത്.


• പ്രാദേശിക ചരിത്രരചന മലയാള ഭാഷയിലാണ് തയ്യാറാക്കേണ്ടത്. •


 പ്രാദേശിക ചരിത്രരചന ഇന്റർവ്യൂവിന് ഓരോ മത്സരാർത്ഥിക്കും 5 മിനിറ്റ് സമയമാണ് അനുവദിക്കുക, വളരെ പ്രസക്തമായ ഡോക്യുമെന്റുകൾ പ്രസ്തുത വേളയിൽ വിധികർത്താക്കൾക്കു മുന്നിൽ അവതരിപ്പിക്കാവുന്നതാണ്. 



ഇന്റർവ്യൂ സമയത്ത് ഡിജിറ്റൽ അവതരണം അനുവദിക്കുന്നതല്ല.














No comments:

Post a Comment

comments