Monday, October 14, 2024

SOCIAL SCIENCE MELA ATLAS MAKING

അറ്റ്ലസ് നിർമ്മാണത്തിന് തയ്യാറെടുക്കുന്ന വിദ്യാർഥികൾ അറിയാൻ


ഇത് തത്സമയ മത്സരമാണ്. • 


അറ്റ്ലസ് നിർമ്മാണത്തിന് 3 മണിക്കൂർ സമയം ഉപയോഗിക്കാം • 


അറ്റ്ലസ് നിർമ്മാണത്തിന് ഇന്ത്യയുടെ ഒരു രൂപരേഖ (ഔട്ട് ലൈൻ മാപ്പ്) മത്സരാർത്ഥികൾക്ക് നൽകും 


*നൽകുന്ന ട്രെയിസിംഗ് പേപ്പറുകൾ ഉപയോഗിച്ച് അവയിൽ നിന്നും ആവശ്യമായതു മാത്രം വരച്ചെടുക്കാവുന്നത്താണ്. 


*പിന്നീട് നൽകിയ രൂപ രേഖ സംഘാടകർക്ക് തന്നെ തിരികെ നൽകേണ്ടതുമാണ്. •


 മത്സരാർത്ഥികൾ വരച്ച രൂപരേഖയിലാണ് ഭൂപട സ്ഥാനനിർണ്ണയം നടത്തേണ്ടത്. 


• വാട്ടർ കളർ (ജലച്ചായം)/കളർ പെൻസിലുകൾ എന്നിവ ഉപയോഗിച്ചാണ് അടയാളപ്പെടുത്തലുകൾ നടത്തേണ്ടത്. (ക്രയോൺസ്, കെച്ച് പേനകൾ, മാർക്കർ എന്നിവ ഉപയോഗിക്കുവാൻ പാടുളളതല്ല.)


 •അതിരുകൾ രേഖപ്പെടുത്താൻ കറുത്ത മഷിയുള്ള പേന ഉപയോഗിക്കാവുന്നതാണ്. (Ink pen/Ball point pen/Gel pen/Microtip pen).


 •അന്തർദേശീയ അതിർത്തി മാത്രം രേഖപ്പെടുത്തിയ ഔട്ട്ലൈൻ ഭൂപടം (A4 size) മത്സരാർത്ഥികൾക്ക് നൽകുന്നതാണ്. • 


•വിധികർത്താക്കൾ 10 വിഷയങ്ങൾ നൽകുന്നതാണ് അവയിൽ നിന്നും 7 ഭൂപടങ്ങളാണ് ഒരു മത്സാരാർത്ഥി വരയ്ക്കേണ്ടത്.


 •ഏഴ് എണ്ണത്തിൽ ഒന്ന് ഇന്ത്യയിലെ സംസ്ഥാനങ്ങൾ കേന്ദ്ര ഭരണപ്രദേശങ്ങൾ എന്നിവ അടയാളപ്പെടുത്തിയ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടമായിരിക്കണമെന്ന് നിർബന്ധമുണ്ട്. 


•തന്നിരിക്കുന്ന വിഷയങ്ങളിൽ നിന്നും മറ്റ് ആറ് ഭൂപടങ്ങളും കൂടി വരയ്ക്കണം.


 •മത്സരാർത്ഥി വരച്ച ഏഴ് ഭൂപടങ്ങളും ക്രമമായി തുന്നിച്ചേർക്കേണ്ടതാണ്.


 •അറ്റ്ലസിന് ഉചിതമായ ഒരു കവർ പേജ് കൂടി തയ്യാറാക്കി അറ്റസിന്റെ ആദ്യഭാഗത്ത് ചേർത്തു വേണം ഭൂപടങ്ങൾ ക്രമീകരിക്കാൻ. •


 *ഗിഡ്, ഉചിതമായ നിറങ്ങൾ, ചിഹ്നങ്ങൾ, ദിക്കുകൾ, സ്കെയിൽ സൂചകൾ കൃത്യമായ അടയാളപ്പെടുത്തലുകൾ എന്നിവ ഭൂപടത്തിൽ ഉണ്ടായിരിക്കണം. 

ഉദാഹരണ ചോദ്യങ്ങൾ ഇന്ത്യ 

-നദികൾ ഇന്ത്യ -ഭൂപ്രകൃതി 

ഇന്ത്യ -തുറമുഖങ്ങൾ 

ഇന്ത്യ -സംസഥാനങ്ങൾ തലസ്ഥാങ്ങൾ കേന്ദ്ര ഭരണ പ്രദേശങ്ങൾ ഇന്ത്യ -പർവത നിരകൾ വിമാന താവളങ്ങൾ


മൂല്യനിർണയ സൂചകങ്ങൾ

ആശയബന്ധം, സൂക്ഷ്‌മത, കൃത്യത - 40
ഔട്ട്ലൈൻ, ക്യത്യത, ഭംഗി - 20
സൂചകങ്ങൾ, കളർ, ഗ്രിഡ്, ചിഹ്നങ്ങൾ etc. - 20
കവർ പേജ് 10
ആകർഷണീയത - 10

No comments:

Post a Comment

comments