Wednesday, November 2, 2022

അക്കാദമിക മാസ്റ്റർപ്ലാൻ മാർഗരേഖ മോഡൽ

 അനുസ്യൂതം മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തിൽ കാലാനുസൃതമായ മാറ്റങ്ങളോടെ അക്കാദമിക മാസ്റ്റർപ്ലാൻ പുനർനിർമിക്കേണ്ടതുണ്ട്. കോവിഡ് മഹാമാരി വിദ്യാഭ്യാസ -രംഗത്ത് സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കുന്നതിനും പുതിയ പദ്ധതിയിൽ പ്രവർത്ത നങ്ങൾ ഉണ്ടാകേണ്ടതുണ്ട്. 

 2022 ൽ ആരംഭിക്കുന്ന 14- ാം പഞ്ചവത്സരപദ്ധതികാലത്ത് നമ്മുടെ വിദ്യാലയങ്ങൾ  ഏത് തരത്തിൽ ആയിത്തീരണം എന്നു വിഭാവനം ചെയ്യണം. അത്തരത്തിലാകുന്നതിന് തടസം നിൽക്കുന്ന പ്രശ്നങ്ങളെ സ്കൂൾതലത്തിൽ ചർച്ചചെയ്ത് കണ്ടെത്ത ണം. 

ഈ പ്രശ്നങ്ങളുടെ പരിഹാരത്തിനായുള്ള പ്രവർത്തനങ്ങൾ കൂട്ടായി കണ്ടത്തുകയും അവയ്ക്ക് മുൻഗണന നിശ്ചയിക്കുകയും വേണം. അവയിൽ ഓരോ വർഷവും  നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ കണ്ടെത്തി, അവയെ സമയബന്ധിതമായി നടപ്പാക്കാൻ കലണ്ടറും തയാറാക്കണം.


MASTER PLAN MODEL BY JAYAKUMARI  HST SS GHSS CHATHANOOR


No comments:

Post a Comment

comments